കോഴിക്കോട്: മിനിമം പെന്‍ഷന്‍ 9000 രൂപയാക്കുക, ക്ഷാമ ബത്ത അനുവദിക്കുക, സൗജന്യ ചികിത്സ നടപ്പിലാക്കുക, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റെയില്‍വേ കണ്‍സക്ഷന്‍ പുനസ്ഥാപിക്കുക, പി എഫ് പെന്‍ഷന്‍കാരോടുള്ള കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എരഞ്ഞിപ്പാലം പിഎഫ് ഓഫീസിലേക്ക് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കോഴിക്കോടും സമരം നടത്തിയത്. വയനാട് കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ആ ളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. എരഞ്ഞിപ്പാലം ജംഗഷനില്‍ നിന്നും മാര്‍ച്ചുമായി ഓഫീസിനു മുന്നില്‍ എത്തിയ സമരം സി ഐ ടി യു ജില്ല സെക്രട്ടറി ഗിരീഷ് ഉദ്ഘാടനം ചെയ്തു.
സ്ത്രീകളും പുരഷന്‍മാരും അടക്കം ഇരുന്നോറോളം ആളുകള്‍ പങ്കെടുത്തു. 2014ല്‍ പെന്‍ഷന്‍ വര്‍ധനവ് വരുത്തിയതിനി ശേഷം വര്‍ധവനവ് ഉണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡന്റ് കാനങ്ങോട്ട് ഹരിദാസ് അധ്യക്ഷത വഹിച്ചു. ടി.പി. ഉണ്ണിക്കുട്ടി, സി. പ്രഭാകരന്‍, ശിവരാമന്‍ സി.എം, വിശാലാക്ഷി ടീച്ചര്‍, രാജന്‍ ബുബു .പി.എം തുടങ്ങിയവര്‍ സംസാരിച്ചു. അടുത്ത ദിവസം പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉള്ളവര്‍ കോഴിക്കോടിപ്രതിഷേധിക്കും.


