കോഴിക്കോട്: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് ചാത്തമംഗലത്തെ എന്‍ഐടി ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിഘാതകനെ പ്രകീര്‍ത്തിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട എന്‍ ഐ ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍ഐടിയില്‍ നിന്നും പുറത്താക്കുക എന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു മാര്‍ച്ച്.
കട്ടാങ്ങല്‍ അങ്ങാടിയില്‍ നിന്നും 200 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ച് എന്‍ ഐ ടി ക്യാമ്പസിന് മുന്‍പില്‍ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് കെ. അനുശ്രീ ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി. താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ജാന്‍വി കെ സത്യന്‍, ജില്ലാ സെക്രട്ടറി കെ.വി. അനുരാഗ്, ടി.എം. അശ്വിന്‍ തുടങ്ങിയവര്‍സംസാരിച്ചു.


