Kozhikode Vision

പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ബാലുശ്ശേരിയില്‍ നടന്നു, പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ബാലുശ്ശേരിയില്‍ നടന്നു, പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: നിര്‍മ്മാണ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ കരാറായി ഏറ്റെടുത്ത് നടത്തുന്നവരുടെ സംഘടനയായ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ടാക്ട് അസോസിയേഷന്റെ ജില്ലാ കണ്‍വെന്‍ഷന്‍ ആണ് ബാലുശ്ശേരിയില്‍ നടന്നത്. കരാറുകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി ബാലുശ്ശേരി അറിഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം എ. ഷണ്മുഖന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബിജെപി ഉത്തര മേഖല സെക്രട്ടറി എം.പി. രാമദാസ് ഐഎന്‍ടിയുസി നേതാവ് ഇ.വി. ഗോപാലന്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പ്രദീപന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മത്തായി ചാക്കോ സംസ്ഥാന പ്രസിഡന്റ് സി.കെ. വേലായുധന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ റസാക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ടി.സി. രമേശന്‍ വരവ് ചെലവ് കണക്കുംഅവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *