കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ നിന്നും എടവണ്ണപ്പാറവഴി എളമരം പാലം കടന്നയുടനെ ഗൂഗിള്‍ മാപ്പ് വഴികാണിച്ചു കൊടുത്തത് വലത്തോട്ട് പോകേണ്ടതിന് പകരം ഇടത് വശത്തുകൂടി മാവൂരിലേക്കുള്ള വഴിയേയായിരുന്നു. എന്നാല്‍ മാവൂര്‍ അങ്ങാടിയില്‍ എത്തിയതിനു ശേഷം വീണ്ടും ഇടത് ഭാഗത്തെ റോഡ് വഴി ചാലിയാറിന്റെ മണന്തലക്കടവിലേക്ക് പോകുന്ന റോഡിലേക്കാണ് ഗൂഗിള്‍ മാപ് വഴി കാണിച്ചു കൊടുത്തത്. ഗൂഗിളിനെ മാത്രം വിശ്വസിച്ച് ഇതുവഴി പോയ ലോറി ഡ്രൈവര്‍ അവസാനം ചെന്നെത്തിയത് ചാലിയാറിന്റെ പഴയ കടവായ മണന്തലകടവിലും. പിന്നീട് മുന്നോട്ടു പോകാന്‍ വഴിയില്ലാതെ നിസഹായാവസ്ഥയില്‍ മാവൂരിലേക്ക് തന്നേ തിരിച്ചു വരുന്നതിനിടെ അതുവഴി വന്ന കാറിന്റെ ഒരു സൈഡില്‍ ഇടിക്കുകയും ചെയ്തു. അപകടത്തില്‍ കാറിന്റെ മുന്പിലെ ഒരു വശവും തകര്‍ന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂരില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ അപകടദൃശ്യവും പതിഞ്ഞു. ഗൂഗിളിനെ ആശ്രയിച്ച് മുന്നോട്ട് പോയ ലോറി ഡ്രൈവര്‍ക്ക് ഗൂഗിള്‍ നല്‍കിയത് എട്ടിന്റെപണിയും
Tags:
You can share this post!
editor


