കൊയിലാണ്ടി: ഭവന രഹിതര്‍ക്കായി പാര്‍പ്പിട സൗകര്യമൊരുക്കുന്നതിന് ലൈഫ് മിഷന്‍ പദ്ധതിക്ക് 1 കോടി 14 ലക്ഷം രൂപയും കൃഷി ക്ഷീരവികസനം, മത്സ്യ മേഖല എന്നിവയ്ക്കായി 1കോടി 69 ലക്ഷം രൂപയും, ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കായി 32 ലക്ഷവും വകയിരുത്തിയ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ അവതരിപ്പിച്ചു. തണ്ണീര്‍ തട വികസനത്തിന് 48ലക്ഷം രൂപ, ശുചിത്വ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ക്കായി 32 ലക്ഷം രൂപ, ഗ്രന്ഥ ശാല ശാക്തീകരണത്തിനും യുവജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി 53 ലക്ഷം രൂപ, വയോജനങ്ങള്‍, കുട്ടികള്‍, വനിതകള്‍ എന്നീ വിഭാഗങ്ങളുടെ ക്ഷേമത്തിന് 67 ലക്ഷം രൂപ ,ആരോഗ്യ മേഖലയ്ക്ക് 48 ലക്ഷം രൂപ, പശ്ചാത്തല വികസന മേഖലയ്ക്ക് 30 ലക്ഷം രൂപയും ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. പട്ടിക ജാതി ക്ഷേമത്തിന് 1 കോടി 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ബജററില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബു രാജ് അദ്ധ്യക്ഷം വഹീച്ചു. കെ. ജീവാനന്ദന്‍ മാസ്റ്റര്‍, കെ.അഭിനീഷ്, ടി.എം രജില, സുഹറ ഖാദര്‍, ഷീബ ശ്രീധരന്‍, കെ.ടി.എം. കോയ, ബിന്ദു മഠത്തില്‍, എം.പി മൊയ്തിന്‍ കോയ, ഇ.കെ ജുബീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി കെ.പി മുഹമ്മദ് മുഹ്സിന്‍ സ്വാഗതവുംനന്ദിയുംപറഞ്ഞു.


