ഫറോക്ക്: ഫറോക്ക് പഴയ പാലത്തിനു സമീപമുള്ള നമ്മള്‍ പാര്‍ക്കിലെ തുറന്ന ഗ്രന്ഥശാലക്കാണ് ഫറോക്ക് പ്രസ്സ് ക്ലബ്ബ് 100 പുസ്തകങ്ങള്‍ നല്‍കി മാതൃകയായത്. നമ്മള്‍ പാര്‍ക്ക് വേദിയില്‍ നടന്ന ചടങ്ങില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.എ. ബഷീറില്‍ നിന്ന് സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സാമൂഹിക പ്രതിബദ്ധത നിറഞ്ഞ മനസ്സളവരുടെ കൂട്ടായ്മക്ക് മാത്രമേ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആലോചന വരുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
നമ്മള്‍ പാര്‍ക്കിലെ തുറന്ന ഗ്രന്ഥശാല ജനകള്‍ക്കേറെ ഉപയോഗപ്രദമായ സ്ഥലമായി ഇവിടം മാറ്റണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മുന്‍ എംഎല്‍എ- വി.കെ.സി. മമ്മദ് കോയ, കോഴിക്കോട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. രാജന്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി. രാജന്‍, കൗണ്‍സിലര്‍ കെ.ടി.എ. മജീദ്, ടി. രാധാഗോപി, കെ.കെ. ആലിക്കുട്ടി മാസ്റ്റര്‍, മുരളി മുണ്ടേങ്ങാട്ട്, നാരങ്ങയില്‍ ശശിധരന്‍ തുടക്കിയവര്‍നേതൃത്വംനല്‍കി.


