Kozhikode Vision

തലക്കുളത്തൂര്‍ പറമ്പത്ത് മഹാഗണപതി ക്ഷേത്രോത്സവത്തിന് സമാപനം

തലക്കുളത്തൂര്‍ പറമ്പത്ത് മഹാഗണപതി ക്ഷേത്രോത്സവത്തിന് സമാപനം

അത്തോളി: തലക്കുളത്തൂര്‍ പറമ്പത്ത് ശ്രീ മഹാ ഗണപതി ക്ഷേത്രം ഉത്സവം 2024 ഫെബ്രുവരി 3 4 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ഫെബ്രുവരി മൂന്നാം തീയതി പുലര്‍ച്ചെ ഗണപതിഹോമത്തോടുകൂടി തുടങ്ങിയ ഉത്സവം ഫെബ്രുവരി 4 പുലര്‍ച്ചെ ഭഗവതി തിരിച്ചെഴുന്നള്ളത്തോടെ സമാപിച്ചു. ഫെബ്രുവരി മൂന്നിന് പുലര്‍ച്ചെ പ്രഭാത വേദിയും വൈകിട്ട് ദീപാരാധനയും തുടര്‍ന്ന് പ്രദേശത്തെ കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറുകയുണ്ടായി.

ഉത്സവത്തിന്റെ പ്രധാന ദിവസമായ ഫെബ്രുവരി നാലിന് പുലര്‍ച്ചെ മഹാഗണപതിഹോമത്തോടുകൂടി ആരംഭിച്ച ഉത്സവ ദിനത്തില്‍ രാവിലെ 9ന് വെള്ളി കാളകുളങ്ങര ക്ഷേത്രത്തില്‍ നിന്നും വരവും തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് നിരവധി വരവുകളും നടന്നു. കൂടാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട ക്ഷേത്രത്തിലെത്തിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ഉച്ചഭക്ഷണവും നല്‍കുകയുണ്ടായി. ശേഷം നടന്ന ശീവേലിക്ക് നിരവധി ജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് വൈകിട്ട് പൊന്നരം സത്യന്റെ നേതൃത്വത്തില്‍ പറമ്പത്ത്‌തെരു വാധ്യസംഘത്തിലെ കലാകാരന്മാര്‍ ഉള്‍പ്പെട്ട ചെണ്ടമേളം പാണ്ടിമേളതോട് കൂടിയ ദീപാരാധനയും നടന്നു. തുടര്‍ന്ന് തായമ്പകയും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *