അത്തോളി: മറ്റേത് രാഷ്ട്രീയ പ്രസ്ഥാനം പോലെ തന്നെ മുന്നോട്ടു പോകുമ്പോള്‍ മുസ് ലിം ലീഗ് ഏറ്റവും അധികം ശ്രദ്ധിക്കുന്നത് സാമൂഹ്യമായ ഐക്യവും സൗഹാര്‍ദ്ദവും സഹിഷ്ണുതയും ഇവയെല്ലാം കാത്തു സൂക്ഷിക്കാനുള്ള പ്രവര്‍ത്തനമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ‘ അവകാശ സംരക്ഷണത്തിന്റെ ഏഴരപതിറ്റാണ്ട് ‘പ്രമേയത്തില്‍ നടക്കുന്ന അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സ്നേഹ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ മേഖലയിലും മുസ്ലിം ലീഗ് അതിന്റെതായ പങ്കുവഹിച്ചു പോരുന്നു. മനുഷ്യരെയും സമൂഹത്തെയും പരസ്പരം അകറ്റാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഈ രാജ്യത്ത് നടത്താന്‍ വരുമ്പോള്‍ അവിടെയാണ് ഇതുപോലുള്ള സ്നേഹ സംഗമങ്ങളുടെ ആവശ്യകത നമ്മള്‍ മനസ്സിലാക്കേണ്ടതെന്നും അദ്ദഹം പറഞ്ഞു
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ഇത്തരത്തില്‍ നടത്തിയ സംഗമങ്ങള്‍ക്കൊക്കെ വലിയ ജനപിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്, ജനറല്‍ സെക്രട്ടറി കെ.അഹമ്മദ് കോയ മാസ്റ്റര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റഷീദ് വെങ്ങളം, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.എ.കെ ഷമീര്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ എ.എം സരിത, മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.സി ഉമ്മര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.പി അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു. അതിഥികള്‍ക്കെല്ലാം പി.എ മെഹബൂബ് രചിച്ച് കെ.എം.സി.സി ജിദ്ദാ കമ്മിറ്റി സ്പോണ്‍സര്‍ ചെയ്ത സി.എച്ച് ജീവിതവും വീക്ഷണവും പുസ്തകം അതിഥികള്‍ക്ക്സമ്മാനിച്ചു.


