Kozhikode Vision

ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിന് തീപിടിച്ചു; എകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായാതായി പ്രാഥമിക നിഗമനം

ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിന് തീപിടിച്ചു; എകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായാതായി പ്രാഥമിക നിഗമനം

കൊയിലാണ്ടി: കൊയിലാണ്ടി പതിനാലാം മൈല്‍ കോട്ടയില്‍ അമ്പലം റോഡില്‍ സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിനാണു തീപിടിച്ചത്. തിങ്കളാഴ്ച രാവിലെ നാലു മണിയോടുകൂടിയാണ് വന്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ച 500 ഓളം ഐസ് ബോക്സുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തി എറെ നേരത്തേ പരിശ്രമത്തിലാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.

ഐസ് പ്ലാന്റിനോട് അടുത്തുള്ള വീടുകള്‍, കട മുറികള്‍, ഐസ് പ്ലാന്റില്‍ നിര്‍ത്തിയിട്ട ലോറികള്‍ എന്നിവയിലേക്ക് തീപടരാത്തിതിനാല്‍ വന്‍ അപകടം ഒഴിവായി. എകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായാതായാണ് പ്രാഥമിക നിഗമനം. സ്റ്റേഷന്‍ ഓഫീസര്‍ ശരത് .പി.കെയുടെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ പ്രദീപ് .കെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇര്‍ഷാദ് .പി.കെ, ഷിജു .ടി.പി, ശ്രീരാഗ് .എം.വി, സനല്‍ രാജ്, ഷാജു, നിതിന്‍രാജ്, ഹോം ഗാര്‍ഡ് ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *