Kozhikode Vision

ആശ്രയമില്ലാത്ത രോഗികളുടെ സുരക്ഷിതത്വവും പരിചരണവും സമൂഹത്തിന്റെ ഉത്തരവാദിത്വം; എളാട്ടേരി സുരക്ഷാ പാലിയേറ്റിവ് ഓഫീസ് ഉദ്ഘാടനം ചെയ്ത് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍

ആശ്രയമില്ലാത്ത രോഗികളുടെ സുരക്ഷിതത്വവും പരിചരണവും സമൂഹത്തിന്റെ ഉത്തരവാദിത്വം; എളാട്ടേരി സുരക്ഷാ പാലിയേറ്റിവ് ഓഫീസ് ഉദ്ഘാടനം ചെയ്ത് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍

ചെങ്ങോട്ടുകാവ്: ആശ്രയമില്ലാത്ത രോഗികളുടെ സുരക്ഷിതത്വവും പരിചരണവും സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. വേദനാ നിര്‍ഭരമോ സങ്കീര്‍ണമോ ആയ രോഗികളുടെ ദുരിതങ്ങള്‍ ശമിപ്പിക്കുന്നതായിരിക്കണം പാലിയേറ്റിവ് പ്രവര്‍ത്തനം. ഇരുണ്ട മുറിയില്‍ മരണം കാത്തു കിടക്കുന്ന ആത്മബലമറ്റ രോഗികള്‍ക്ക് കൈത്താങ്ങാവാന്‍ പാലിയേറ്റിവ് വളന്റിയര്‍ മാതൃകയാവണം. എങ്കില്‍ മാത്രമേ സാന്ത്വനപരിചരണത്തിന്റെ സാമൂഹിക ഉത്തരവാദിത്വം പൂര്‍ണമാവുകയുള്ളുവെന്നും ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ കൂട്ടി ചേര്‍ത്തു.

പി. കെ. മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ഇ.ടി. സംസ്ഥാന പ്രസിഡന്റ് മൊയ്തു വാഴവളപ്പില്‍, അരുണ്‍ ലൈബ്രറി സെക്രട്ടറി ഇ. നാരായണന്‍, ആശ്വാസം പാലിയേറ്റിവ് ഭാരവാഹി വിജയന്‍ വിഹായസ്, സുരക്ഷ പാലിയേറ്റിവ് രക്ഷാധികാരി അനില്‍ പറമ്പത്ത്, കണ്‍വീനര്‍ രജിലേഷ് ടി.എന്‍, എന്നിവര്‍ സംസാരിച്ചു. കെ.ഇ.ടി. നല്‍കിയ സ്ട്രെക് ചര്‍, ഉവൈസ് പുതിയോട്ടില്‍ നല്‍കിയ കമ്മോട് ചെയര്‍, പൊയില്‍കാവ് സുപ്രിയയുടെ സ്മരണക്കായി ഭര്‍ത്താവ് പ്രമോദ് നല്‍കിയ എയര്‍ ബെഡ്, ടി.പി. ചത്തുക്കുട്ടി നല്‍കിയ വാക്കര്‍ എന്നിവ കെ.എന്‍. രാമചന്ദ്രന്‍, പി. രാജന്‍ എന്നിവര്‍ ഏറ്റുവാങ്ങി. സുരക്ഷ പാലിയേറ്റിവ് നേഴ്‌സ് ഗീതയെ അനോമോദിച്ച്ഉപഹാരവുംനല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *