Kozhikode Vision

വ്യത്യസ്തമായി മുക്കം കുറ്റിപ്പാലയിലെ സൗഹൃദ സംഗമം; വര്‍ഷങ്ങളോളം താമസിച്ച് വന്നിരുന്ന സ്വന്തം നാട്ടില്‍ നിന്ന് പല കാരണങ്ങളാല്‍ മാറി താമസിക്കേണ്ടി വന്നവര്‍ക്കായാണ് സൗഹൃദ സംഗമം നടത്തിയത്

വ്യത്യസ്തമായി മുക്കം കുറ്റിപ്പാലയിലെ സൗഹൃദ സംഗമം; വര്‍ഷങ്ങളോളം താമസിച്ച് വന്നിരുന്ന സ്വന്തം നാട്ടില്‍ നിന്ന് പല കാരണങ്ങളാല്‍ മാറി താമസിക്കേണ്ടി വന്നവര്‍ക്കായാണ് സൗഹൃദ സംഗമം നടത്തിയത്

മുക്കം: വര്‍ഷങ്ങളോളം തങ്ങളോടൊപ്പം താമസിച്ച് പിന്നീട് വ്യത്യസ്ത കാരണങ്ങളാല്‍ തങ്ങളെ വിട്ടു പോകേണ്ടി വന്നവരെ ഒരിക്കല്‍ കൂടി ഒന്നിച്ച് കാണുക എന്ന ലക്ഷ്യത്തോടെയാണ് മുക്കം കുറ്റിപ്പാലയിലെ 4 ചെറുപ്പക്കാര്‍ വേറിട്ട സംഗമം സംഘടിപ്പിച്ചത് . ഈ ഇടെ കുറ്റിപ്പാലയില്‍ നടന്ന ഒരു മരണമാണ് സംഗമം നടത്താന്‍ കരണമായായത്. കുറ്റിപ്പാല സ്വദേശി അബ്ദു എന്ന ആളുടെ മരണത്തെ തുടര്‍ന്ന് കുറ്റിപ്പാലയിലേക്കെത്തിയ പഴയ കാലത്തെ ആളുകളുടെ സൗഹൃദം പങ്കിടലും സ്‌നേഹ പ്രകടനവും ശ്രദ്ധയില്‍ പെട്ടതോടെയാണ് കുറ്റിപ്പാലകരായ കെ പി കുഞ്ഞാലി , മൊയ്ദീന്‍ കോയ , റസാഖ് , ബഷീര്‍ കേന്ദ്രം തുടങ്ങിയ 4 ചെറുപ്പക്കാര്‍ പഴയ കാല കുറ്റിപാലാ കാര്‍ക്ക് ഒത്തുചേരാന്‍

കുറ്റിപ്പാല സംഗമ സല്‍ക്കാരം എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്. സംഗമത്തില്‍ 150 ഓളം പേര്‍ പങ്കെടുത്തു. 30 വര്‍ഷത്തോളം തമ്മില്‍ കാണാന്‍ കഴിയാത്തവര്‍ സംഗമത്തില്‍ എത്തിയപ്പോള്‍ സൗഹൃദം പങ്കിടുകയും പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു. കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും ആടിയും പാടിയും നൃത്തം ചെയ്തു എല്ലാം സന്തോഷത്തോടെയാണ് ഇനിയും കാണാം എന്ന് പറഞ്ഞ് എല്ലാവരും മടങ്ങിയത്. സംഗമത്തില്‍ എത്തിയ മുതിര്‍ന്ന അംഗങ്ങളെ പൊന്നട അണിയിച്ചു ആദരിക്കുകയും ചെയ്തു. സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എം.കെ. മുഹമ്മദ്, ജമീല ടീച്ചര്‍, കെ.പി. കോയ, കെ.ആര്‍. സന്തോഷ്, ഭൂപതി മുഹമ്മദ്, ഡോക്ടര്‍ മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *