Kozhikode Vision

കോഴിക്കോടിന് ഉചിതം ലൈറ്റ് മെട്രോ; 2028 ഓടെ ലൈറ്റ് മെട്രോ റെയില്‍ ഗതാഗതം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

കോഴിക്കോടിന് ഉചിതം ലൈറ്റ് മെട്രോ; 2028 ഓടെ ലൈറ്റ് മെട്രോ റെയില്‍ ഗതാഗതം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

കോഴിക്കോട്: നഗരത്തിലെ ഗതാഗത തിരക്കിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് ലൈറ്റ് മെട്രോ റെയില്‍ സജ്ജമാക്കുന്നത്. പദ്ധതിയുടെ സമഗ്ര മൊബിലിറ്റി പ്ലാന്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചേര്‍ന്ന സ്റ്റോക്ക് ഹോള്‍ഡര്‍മാരുടെ യോഗത്തിന് ശേഷമാണ് കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഇത് സംബന്ധിച്ച് വിവരങ്ങളുമായി കാലിക്കറ്റ് ചേംബറില്‍ എത്തിയത്. നിലവിലുള്ള ലൈറ്റ് മെട്രോ ആദ്യ ഘട്ടം ബീച്ച് മുതല്‍ മെഡിക്കല്‍ കോളേജ് വരെയും വെസ്റ്റ് ഹില്‍ മുതല്‍ രാമനാട്ടുകര വരെയുമാണ്. 2028 ഓടെ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

അടുത്ത 7 ദിവസത്തിനകം പുതിയ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചേംബര്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്ത ലൈറ്റ് മെട്രോ റൂട്ടും കെ എം ആര്‍ എല്‍ കോമ്പ്ര ഹന്‍സസീപ് മൊബിലിറ്റി പ്ലാനില്‍ പറയുന്ന റൂട്ടും വ്യത്യാസമുള്ളതായി കാണുന്നു അങ്ങിനെയാകുമ്പോള്‍ എല്‍ എസ് ജി ഡി മാസ്റ്റര്‍ പ്ലാനില്‍ പറയുന്ന ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്പ്‌മെന്റ് സോണും കെ എം ആര്‍ എല്‍ പറയുന്ന ടി ഒ ഡി സോണും വ്യത്യാസം വരും ഇത് കെ എം ആര്‍ എല്‍ പരിഗണിക്കണമെന്ന് ചേംബര്‍ അഭ്യര്‍ത്ഥിച്ചു. സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തോടി, റഫി പി ദേവസി , എ പി അബ്ദുല്ലക്കുട്ടി , വിശോഭ് പനങ്ങാട് ,
ടി പി അഹമ്മദ് കോയ , എം മുസമ്മില്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *