Kozhikode Vision

വിനോദവും വിഞ്ജാനവും ആത്മ വിശ്വാസവും പകര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ ഫന്റാസിയ ശ്രദ്ധേയമായി

വിനോദവും വിഞ്ജാനവും ആത്മ വിശ്വാസവും പകര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ ഫന്റാസിയ ശ്രദ്ധേയമായി

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കിടയില്‍ കലാ കായിക രംഗത്ത് പ്രതിഭ തെളിയിക്കാന്‍ അവസരം ലക്ഷ്യമിട്ടാണ് പാരാലംമ്പിക് ഫന്റാസ്യ നടത്തിയത്. വെസ്റ്റ് ഹില്‍ ബാരക്സ് മദ്രാസ് 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ക്യാമ്പസില്‍ എത്തിയ കുട്ടികളെയും രക്ഷിതാക്കളെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. മത ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയും യുദ്ധത്തിന് ഉപയോഗിക്കുന്ന തോക്ക് ഉള്‍പ്പെടെയുള ഉപകരണങ്ങള്‍ കണ്ടും സ്പര്‍ശിച്ചും അവര്‍ സന്തോഷം പങ്കിട്ടു. ശത്രുക്കളെ നേരിടുന്നതും തീവ്രവാദികള്‍ക്കിടയില്‍ നിന്നും ഒരാളെ രക്ഷപ്പെടുത്തുന്നതും ചിത്രീകരിച്ച് കുട്ടികള്‍ക്ക് സൈനികര്‍ വിവരിച്ചു. കമാന്റിംഗ് ഓഫീസര്‍ കേണല്‍ ഡി നവിന്‍ ബെന്‍ജിത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായെത്തിയസന്തോഷ് കീഴാറ്റൂരിന്റെ പാട്ട് കുട്ടികള്‍ ഏറ്റുപാടിയപ്പോള്‍ സദസിലും ആവേശമായി.

പട്ടാളക്കാര്‍ മാര്‍ഷ്യല്‍ ആര്‍ട്സ്, ഗുസ്തി പ്രകടനവും കുട്ടികള്‍ കലാപരിപാടികളും അവതരിപ്പിച്ചു, സ്പോര്‍ട്സ് മത്സരത്തോടെ പരിപാടി സമാപിച്ചു.
ജില്ലയിലെ തണല്‍, പ്രശാന്തി, ആശകിരണ്‍, അമൃത, റഹ്‌മാനിയ തുടങ്ങിയ സ്‌കൂളില്‍ നിന്നായി 150 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ലയണ്‍സ് ഡിസ്ടിക്ട് 318 ഇ ഗവര്‍ണര്‍ ടി കെ രജീഷ് അധ്യക്ഷനായി, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത, സുബൈദര്‍ മേജര്‍ മധു ശങ്കര്‍, വാര്‍ഡ് കൗണ്‍സിലര്‍ സത്യഭാമ, ലയണ്‍സ് ക്ലബ് ഓഫ് ഫറോക്ക് പ്രസിഡന്റ് കൃഷ്ണ വര്‍മ്മ രാജ തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *