Kozhikode Vision

കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരം മാലിന്യം തള്ളല്‍ കേന്ദ്രമാകുന്നു, ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങളാണ് പ്രധാനമായും മിനിസിവില്‍ സ്റ്റേഷന്‍ പരിസരത്ത് തള്ളുന്നത്

കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരം മാലിന്യം തള്ളല്‍ കേന്ദ്രമാകുന്നു, ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങളാണ് പ്രധാനമായും മിനിസിവില്‍ സ്റ്റേഷന്‍ പരിസരത്ത് തള്ളുന്നത്

കുന്ദമംഗലം: 2024 ജനുവരിയോടെ കുന്ദമംഗലം നിയോജക മണ്ഡലത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കുന്നമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നത്. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് തരംതിരിക്കുന്നത്. മാലിന്യം ചീഞ്ഞാഴുകി ദുര്‍ഗന്ധം വമിക്കുന്നതും സിവില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മാലിന്യം ശേഖരിക്കാന്‍ സ്ഥലപരിമിതി നേരിടുന്നുവെന്നായിരുന്നു അധികൃതരുടെ മറുപടി.

രാവും പകലും തെരുനായ്ക്കളുടെ ശല്യവും രൂക്ഷമായതോടെ ഭീതിയോടെയാണ് ആവശ്യങ്ങള്‍ക്കായി ആളുകള്‍ സിവില്‍ സ്റ്റേഷനില്‍ എത്തുന്നത്. കുന്നമംഗലം എംഎല്‍എ പിടിഎ റഹീമിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അടങ്കല്‍ തുകയില്‍ നിര്‍മ്മിച്ച കുന്നമംഗലം മിനി സിവില്‍ സ്റ്റേഷന്റെ പ്രവേശന കവാടവും പാര്‍ക്കിംഗ് ഏരിയയും അടങ്ങുന്ന കെട്ടിടത്തിലാണ് ഈ ദുരവസ്ഥ. രൂക്ഷമായ വാഹനപാര്‍ക്കിങ് അസൗകര്യം നേരിടുന്ന സ്ഥലമാണ് ഞെളിയന്‍ പറമ്പാക്കി മാറ്റിയത്. മാലിന്യം നീക്കം ചെയ്താല്‍ എവിടെ നിക്ഷേപിക്കുമെന്ന ആശങ്കയും പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നു. രൂക്ഷമായ ദുര്‍ഗന്ധവും തെരുവുനായ ശല്യവും വര്‍ദ്ധിച്ചതോടെ പരാതിയുമായി നാട്ടുകാരും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *