കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലിയിലെ അന്യായ വര്‍ദ്ധന പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വാഴാഴ്ച എയര്‍പോര്‍ട്ടിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മറ്റ് 2 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ആയ കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ നല്‍കുന്നതിന്റെ ഇരട്ടി തുകയാണ് കോഴിക്കോട്ട് നിന്നുള്ള യാത്രക്കാര്‍ നല്‍കേണ്ടി വരുന്നത്. 89000, 88000 എന്നിങ്ങനെയാണ് കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളിലെ ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കുന്ന വിമാനയാത്ര കൂലി. എന്നാല്‍ കോഴിക്കോട്ട് നിന്ന് ഒരു തീര്‍ത്ഥാടകന്‍ നല്‍കേണ്ടി വരുന്നത് 165,000 രൂപയാണെന്നും ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യമില്ല എന്ന ന്യായമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസസമയം കോഴിക്കോട്ടെ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതിരിക്കുന്നത് സ്വകാര്യലോബികളെ സഹായിക്കാന്‍ ആണെന്ന ആരോപണം ശക്തമാണ്.കരിപ്പൂരിനോടുള്ള ഈ അവഗണനയുടെ തുടര്‍ച്ചയാണ് ഹജ്ജ് യാത്ര കൂലിയിലെ അമിതവും അന്യായവുമായ നിരക്കു വര്‍ദ്ധന എന്ന ആരോപണവുമുണ്ട്. പൊതുമേഖലയില്‍ നിലകൊള്ളുന്ന കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വകവച്ചു നല്‍കാനാകില്ല. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരില്‍ 60% പേരും എംബാര്‍കേഷന്‍ പോയിന്റ് ആയി തിരഞ്ഞെടുത്തത് കോഴിക്കോടാണ്. ണ്ടു പരിഹാരമാര്‍ഗ്ഗങ്ങളാണ് കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ കേരള മുസ്ലിം ജമാഅത്ത് അവതരിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാഴാഴ്ച എയര്‍പോര്‍ട്് ജംഗഷനില്‍ നിന്നും ആരംഭിക്കുന്ന എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ കോഴിക്കോട മലപ്പുറം ജില്ലകളില്‍ നിന്നുള്ള സുന്നി പ്രവര്‍ത്തകരും ബഹുജനങ്ങളുംഅണിനിരതക്തകും.


