കോഴിക്കോട്: കഴിഞ്ഞ ഡിസംബര്‍ 23ന് ആയിരുന്നു കെപിസിസി ഡിജിപി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. ഇതിന് നേരെയും പൊലീസ് നടപടിയുണ്ടായതാണ് പരാതിയ്ക്ക് ഇടയായത്. സമാധാനപരമായി പുരോഗമിച്ച ഡി.ജി.പി ഓഫീസ് മാര്‍ച്ചില്‍ നേതാക്കളടക്കമുണ്ടായിരുന്ന വേദിയിലേക്ക് ടിയര്‍ ഗ്യാസ് ഷെല്‍ എറിഞ്ഞ് പോലീസ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധ പരമ്പരകളാണ് അരങ്ങേറിയത്. മാര്‍ച്ചിന് നേരെയുണ്ടായുണ്ടായ പൊലീസ് അതിക്രമത്തില്‍ കെ. മുരളീധരന്‍ എം.പി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കി. താനടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു കത്ത്. ഈ പരാതിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടിയത്. 15 ദിവസത്തിനകം വിശദീകരണം ലോകസഭ സ്പീക്കര്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശം. സംസ്ഥാന പൊലിസ് സേനയ്ക്ക് എതിരെ വ്യാപകമായ പാരാതി ഉയരുന്ന ഘട്ടത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി എന്നതാണ്ശ്രദ്ധേയം.


