കുന്ദമംഗലം: കുന്ദമംഗലം സ്വദേശിനിയായ പതിനാലുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍. കൊടുവള്ളി തെക്കേപുരയില്‍ വലിയപറമ്പത്ത് വീട്ടില്‍ ടി.കെ. അജ്മലാണ് പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കുട്ടിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ട് പോയി മുക്കത്തെ വീട്ടില്‍ വച്ചു പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്റ്റര്‍ എസ്. ശ്രീകുമാര്‍, എസ്‌ഐ അനീഷ്, എസ്‌ഐ അഭിലാഷ്, എസ്‌ഐ സുരേഷന്‍, സിപിഒ വിശേഭ്, സിപിഒ സജിത്, സിപിഒ രജിത്ത് എന്നിവരുടെ നേതൃത്ത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്യും.
Tags:
You can share this post!
editor


