Kozhikode Vision

സമ്പൂര്‍ണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത്; കക്കോടി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയ്ക്ക് ആദരവ്

സമ്പൂര്‍ണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത്; കക്കോടി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയ്ക്ക് ആദരവ്

കോഴിക്കോട്: മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി കക്കോടി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനവും ഹരിത കര്‍മ്മ സേനയെ ആദരിക്കല്‍ ചടങ്ങും കക്കോടി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്നു, നവകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.ടി പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹരിത കര്‍മ്മ സേനയെ ആദരിക്കല്‍ ചടങ്ങ് ലയേണ്സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഭാരവാഹിയായ എന്‍. സുഭാഷ് നായര്‍ നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ കോഡിനേറ്റര്‍ ഹരിത ഭവനങ്ങളും ഹരിത സ്ഥാപനങ്ങളിലും ഉപരിയായി ഹരിത ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നാം ഓരോരുത്തരും പങ്കാളികളാവണമെന്ന് നിര്‍ദ്ദേശിച്ചു.

ചടങ്ങില്‍ മാലിന്യമുക്ത പ്രതിജ്ഞ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷരീഫ .എം ചൊല്ലി കൊടുത്തു, മാലിന്യ മുക്ത റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി യു.കെ. രാജന്‍ അവതരിപ്പിച്ചു. ഹരിത കര്‍മ്മ സേനക്കുള്ള ലയേണ്‍സ് ക്ലബ്ബ് നല്‍കിയ ഉപഹാരം ചടങ്ങില്‍ വിതരണം നടത്തി.’എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ബോധവല്‍ക്കരണം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നടത്തേണ്ടതിന്റെ അവശ്യകത പരിപാടി. വിലയിരുത്തി, കൈതമോളി മോഹനന്‍, ചെയര്‍മാന്‍ ക്ഷേമകാര്യം, സൈഫുന്നി സ, വ്യാപാരി വ്യവസായി ഏകോപന സമിതി, അശോകന്‍ .പി.എം, വ്യാപാരി വ്യവസായി സമിതി, മിനിജ , സിഡിഎസ് ചെയര്‍പേഴ്സണ്‍, സൗമ്യ ഹരിത കര്‍മ്മസേന എന്നിവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *