Kozhikode Vision

സൗജന്യ മെഡിക്കല്‍ ക്യാമ്പ്; എവര്‍ഷൈന്‍ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്

സൗജന്യ മെഡിക്കല്‍ ക്യാമ്പ്; എവര്‍ഷൈന്‍ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്

കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂരില്‍ നാലര വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന എവര്‍ഷൈന്‍ സ്വാശ്രയസംഘം നാടിന്റെ സേവന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാണ്. 25-ഓളം വരുന്ന മെമ്പര്‍മാരുടെ സഹകരണത്തോടെ പ്രവൃത്തിക്കുന്ന സംഘംകൂട്ടായ്മയുടെ നേതൃത്വത്തിലാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് പെരുവയല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു. കിഡ്നി രോഗ നിര്‍ണ്ണയം, കാര്‍ഡിയാക്, ഡയബറ്റിക്സ്, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലാണ് പരിശോധന നടന്നത്. തുടര്‍ പരിശോധന ആവശ്യമുള്ളവര്‍ക്കായി വിദഗ്ധ ചികിത്സ നിര്‍ദേശിക്കുകയും ചെയ്തു. ക്യാമ്പിന്റെ ഭാഗമായി സൗജന്യ മരുന്ന് വിതരണവും നടന്നു. കരുതാം നമുക്ക് നാളേക്കായ് എന്ന സന്ദേശവുമായി സംഘടിപ്പിച്ച ക്യാമ്പില്‍ ബോധവല്‍ക്കരണ ക്ലാസും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *