Kozhikode Vision

മാവൂര്‍ – എന്‍.ഐ.ടി കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് മൂന്നാംഘട്ട സമരവുമായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍

മാവൂര്‍ – എന്‍.ഐ.ടി കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് മൂന്നാംഘട്ട സമരവുമായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍

മാവൂര്‍: രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറ്അര വരെ മാവൂര്‍ അങ്ങാടിയില്‍ നടക്കുന്ന ഏകദിന ഉപവാസ സമരത്തോടു കൂടിയാണ് മാവൂര്‍ – എന്‍ ഐ ടി – കൊടുവള്ളി റോഡ് ആക്ഷന്‍ കമ്മിറ്റി സമരം ശക്തമാക്കുന്നത്. കാല്‍നടയാത്ര പോലും പറ്റാത്ത വിധത്തിലാണ് ഇന്ന് മാവൂര്‍ – എന്‍ഐടി – കൊടുവള്ളി റോഡിന്റെ അവസ്ഥ. വയനാട് ഭാഗത്തു നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പമാര്‍ഗം കൂടിയാണ് മാവൂര്‍ – എന്‍.ഐ.ടി- കൊടുവള്ളി റോഡ്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേരത്തെ പൊതുമരാമത്ത് വകുപ്പിനും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എം.എല്‍.എക്കും നിരവധി തവണ പരാതികള്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ആക്ഷന്‍ കമ്മിറ്റി പരാതിപ്പെടുന്നത്.

രണ്ട് ഘട്ടങ്ങളിലായി സമരം ചെയ്തിരുന്നെങ്കിലുംറോഡ് നവീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊണ്ടിട്ടില്ല. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതിയുമായി ചെല്ലുമ്പോള്‍ 52 കോടി രൂപ റോഡ് നവീകരണത്തിന് അനുവദിച്ചിട്ടുണ്ട് എന്ന മറുപടി മാത്രമാണ് എന്നും ലഭിക്കുന്നത്.
എന്നാല്‍ നവീകരണം മാത്രം നീണ്ടു പോവുകയാണെന്നാണ് ആക്ഷന്‍ കമ്മിറ്റിക്കാര്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ മാവൂര്‍ അങ്ങാടിയില്‍ ആരംഭിക്കുന്ന ഉപവാസ സമരം പ്രവാസി അസോസിയേഷന്‍ ദേശീയ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ പ്രൊ:എം എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്യും. ഇരു ചടങ്ങുകളിലും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍ വാസുദേവന്‍ നായര്‍, കണ്‍വീനര്‍ എം.എല്‍.സി. മുഹമ്മദ്, സത്യന്‍ അടുവാട്, അബൂബക്കര്‍ പെരിക്കോട്, പി.കെ. മുനീര്‍ കുതിരാടം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *