Kozhikode Vision

താമരശ്ശേരി മുക്കം സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപം ശുചി മുറി മാലിന്യം തള്ളി, സമുഹ്യ ദ്രോഹികളെ ഉടന്‍ പിടികൂടണമെന്നും പ്രദേശത്ത് പഞ്ചായത്ത് സിസിടിവി സ്ഥാപിക്കണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍

താമരശ്ശേരി മുക്കം സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപം ശുചി മുറി മാലിന്യം തള്ളി, സമുഹ്യ ദ്രോഹികളെ ഉടന്‍ പിടികൂടണമെന്നും പ്രദേശത്ത് പഞ്ചായത്ത് സിസിടിവി സ്ഥാപിക്കണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍

താമരശ്ശേരി: താമരശ്ശേരി മുക്കം സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപമാണ് റോഡരികിലാണ് സാമൂഹ്യ ദ്രോഹികള്‍ ശുചിമുറി മാലിന്യം തളളിയത്. വ്യാഴാഴ്്ച അര്‍ധ രാത്രിയാണ് ഇത്തരത്തില്‍ ശുചി മുറി മാലിന്യം തളളിയത്. റോഡിന് സമീപത്തുകുടി ഒഴുകുന്ന നീര്‍ച്ചാലിലും, വയലിലുമായാണ് മാലിന്യം തള്ളിയത്. ദുര്‍ഗന്ധം മൂലം സമീപവാസികളും, കാല്‍നട യാത്രക്കാരും വാഹന യാത്രക്കാരും പൊറുതിമുട്ടിയ അവസ്ഥിയലാണ്. ഈ വയലിലെ വെള്ള്ം പ്രദേശത്തെ നിരവധി കുടിവെള്ള കിണറുകള്‍ക്ക് സമീപത്തുകൂടെ ഒഴുകി കൂടത്തായി പുഴയിലാണ് ചേരുന്നത്. മുമ്പും ഈ പ്രദേശത്ത് പലതവണ ഇത്തരത്തില്‍ മാലിന്യം തള്ളിയതായി പ്രദേശവാസികള്‍ പറയുന്നു. മാലിന്യം തളളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് സി സി ടി സ്ഥാപിക്കണമെന്നും കാണിച്ച നിരവധി തവണ താമരശേരി പഞ്ചായത്തില്‍ പരാതി നല്‍കുകയും രണ്ട് തവണ നിവേനം നല്‍കിയതായും എന്നാല്‍ അധികൃതര്‍ ഇതുവരെ യാതൊരു നടപിടിയും സ്വീകരിച്ചില്ലെന്ന പരിസരവാസികള്‍ പറഞ്ഞു

അതേ സമയം നാട്ടുകാരുടെ നേതൃത്വത്തില്‍ സാമൂഹ്യ ദ്രോഹികളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പല ദിവസങ്ങളിലും രാത്രി സമയങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനായി പ്രദേശവാസികള്‍ നിരീക്ഷണം നടത്തിയെങ്കിലും സാധിച്ചില്ല. ദുര്‍ഗന്ധം മൂലം പ്രദേശത്ത് താമസിക്കാന്‍ പോലും താല്‍പര്യമില്ലാത്ത അവസ്ഥയാണ്. ജലേേ സ്രാതയുകള്‍ക്ക് സമീപം ശുചി മുറി മാലിന്യം തള്ളുന്നത് മഞ്പ്പിത്തം അടക്കം ഉളള ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. സമുഹ്യ ദ്രോഹികളെ ഉടന്‍ പിടികൂടണമെന്നും പ്രദേശത്ത് പഞ്ചായത്ത് സിസിടിവി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *