Kozhikode Vision

താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ കയ്യാങ്കളി; പരാതിക്കാരോടൊപ്പം വന്ന സ്ത്രീകളാണ് സ്റ്റേഷന് അകത്ത് കയ്യാങ്കളിയും, ഭീകരാന്തരീക്ഷവും സൃഷ്ടിച്ചത്

താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ കയ്യാങ്കളി; പരാതിക്കാരോടൊപ്പം വന്ന സ്ത്രീകളാണ് സ്റ്റേഷന് അകത്ത് കയ്യാങ്കളിയും, ഭീകരാന്തരീക്ഷവും സൃഷ്ടിച്ചത്

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് അകത്താണ് വ്യാഴാഴ്ച ഉച്ചയോടെ രണ്ടുസ്ത്രീകള്‍ കയ്യാങ്കളിയും, ഭീകരാന്തരീക്ഷവും സൃഷ്ടിച്ചത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കം സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയവരുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീകള്‍ തമ്മിലാണ് സ്റ്റേഷനില്‍ കയ്യാങ്കളി നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15ന് ആണ് സംഭവം. പൊലീസ് ഇരുവരുടെയും പേരില്‍ കേസ് എടുത്തു.

വസ്തു തര്‍ക്കം സിവില്‍ കേസാണെന്നും കോടതിയെ സമീപിക്കാനും പൊലീസ് നിര്‍ദേശിച്ചതോടെയാണ് പരാതിക്കാരിയുടെയും എതിര്‍ കക്ഷിയുടെയും കൂടെ വന്ന സ്ത്രീകള്‍ പ്രകോപനപരമായി പെരുമാറിയത്. സ്റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാര്‍ എത്തി ഏറെ പണിപ്പെട്ടാണ് ഇരുവരെയും പിടിച്ച് മാറ്റി രംഗം ശാന്തമാക്കിയത്. ഇവര്‍ക്ക് നോട്ടീസ് നല്‍കിയ ശേഷമാണ് കെസെടുത്തത്. അടിവാരം സ്വദേശി വേളാട്ട്കുഴി നസീറ, വയനാട് വൈത്തിരി പനച്ചിക്കല്‍ കെ.സി.ഹാജറ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ്എടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *