Kozhikode Vision

ശുചിത്വ പ്രഖ്യാപനവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 ചേലിയ സൗത്ത്

ശുചിത്വ പ്രഖ്യാപനവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 ചേലിയ സൗത്ത്

ചെങ്ങോട്ടുകാവ്: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്രശുചീകരണ പ്രവര്‍ത്തനങ്ങളുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. ശുചിത്വ ക്യാമ്പെയ്നിന്റെ ഭാഗമായി വാര്‍ഡ് 9 ചേലിയ സൗത്തില്‍ ശുചിത്വ പ്രഖ്യാപനം നടത്തി. വാര്‍ഡ് 9 ചേലിയ സൗത്ത് ശുചിത്വ വാര്‍ഡായുള്ള പ്രഖ്യാപനം മെമ്പര്‍ മജു കെ.എം നിര്‍വ്വഹിച്ചു. പദ്ധതിയുടെ ജനകീയ അവലോകനത്തിനായി കുട്ടികളുടെ ഹരിത വാര്‍ഡ്‌സഭയും രൂപീകരിച്ചു. വാര്‍ഡിലെ 200 ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശുചിത്വ സേനയെ രൂപീകരിച്ചിരിക്കുന്നത്. ശുചിത്വ സേനയുടെ നേതൃത്വത്തില്‍ അവധിദിനങ്ങളില്‍ വാര്‍ഡിലെ പൊതുയിടങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് എം സി എഫില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധപിടിച്ച് പറ്റിയിരുന്നു.

ചേലിയ സൗത്ത് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ജനകീയ ഓഡിറ്റ് കണ്‍വീനറും മുന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍മാനുമായ ഗീതാനന്ദന്‍ മാസ്റ്റര്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ രാഗേഷ് .സി.പി, സിഡിഎസ് ചെയര്‍പേഴ്സണ്‍ പ്രനീത എന്നിവര്‍ സംസാരിച്ചു. മൂന്ന് ഘട്ടങ്ങളിലായി വാര്‍ഡില്‍ നടത്തിയ നിരവധിയായ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് തന്നെ മാതൃകാപരമാണ് എന്ന് ഗീതാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മുന്‍ വാര്‍ഡ് മെമ്പറും വികസന സമിതി അംഗവുമായ സുജല കുമാരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *