Kozhikode Vision

റോട്ട് വീലര്‍ ഇനത്തിലെ നായക്കുട്ടിയെ വില്‍ക്കുന്നതിനായി ഗോവയില്‍ പോയി, തിരിച്ച് വരുമ്പോള്‍ മാരക ലഹരി മരുന്നായ ഹാഷിഷുമായി കോഴിക്കോട്ടെയ്ക്ക്

റോട്ട് വീലര്‍ ഇനത്തിലെ നായക്കുട്ടിയെ വില്‍ക്കുന്നതിനായി ഗോവയില്‍ പോയി, തിരിച്ച് വരുമ്പോള്‍ മാരക ലഹരി മരുന്നായ ഹാഷിഷുമായി കോഴിക്കോട്ടെയ്ക്ക്

കോഴിക്കോട്: കല്ലായില്‍ മാരക ലഹരി മരുന്നായ ഹാഷിഷ് പിടികൂടി. കല്ലായി കുന്നത്തില്‍ പറമ്പ് സ്വദേശി എം.കെ. ഫര്‍ഹാന്റെ വീട്ടില്‍ നിന്നാണ് ഹാഷിഷ് പിടികൂടിയത്. സംഭവത്തില്‍ എം.കെ. ഫര്‍ഹാനെതിരെ പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി. ജേക്കബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പന്നിയങ്കര പോലീസും ഡാന്‍സഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരകിലോ ആഷിഷ് പിടികൂടിയത്.

പിടിയിലായ ഫര്‍ഹാന്‍ മൂന്ന് ദിവസം മുമ്പ് റോട്ട് വീലര്‍ എന്ന നായക്കുട്ടിയെ വില്‍ക്കുന്നതിനായി ഗോവയില്‍ പോയതായിരുന്നു. നായ കുട്ടിയെ ഗോവയില്‍ നിന്ന് വില്‍പ്പന നടത്തിയ ശേഷം മയക്കുമരുന്ന് വാങ്ങി കോഴിക്കോട് എത്തിച്ച് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. നേരത്തെ നടക്കാവ് പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കേസ് നിലവിലുണ്ട്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാളെ കോടതിയില്‍ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *