Kozhikode Vision

ജില്ലാതലചിത്രരചനാ മത്സരം; വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതലചിത്രരചനാ മത്സരം സംഘടിപ്പിച്ച് ബാലുശ്ശേരിയിലെ സൗഹൃദ കൂട്ടായ്മയായ കലാസഭ

ജില്ലാതലചിത്രരചനാ മത്സരം; വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതലചിത്രരചനാ മത്സരം സംഘടിപ്പിച്ച് ബാലുശ്ശേരിയിലെ സൗഹൃദ കൂട്ടായ്മയായ കലാസഭ

ബാലുശ്ശേരി: നിലത്ത് ചടഞ്ഞിരുന്ന് മനസില്‍ വിരിയുന്ന ഭാവനകളെ കടലാസിലേക്കു പകര്‍ത്തുന്ന കുഞ്ഞു വിരലുകള്‍. ക്യാന്‍വാസുകളില്‍ കായലും തെങ്ങും വള്ളവും സൂര്യനും മലയും ചക്രവാളവും വീടും സ്‌കൂളുമെല്ലാം നിറങ്ങളില്‍ ഇതള്‍ വിരിഞ്ഞു നില്‍ക്കുന്നു. വരിവരിയായി കിടന്നും ചാഞ്ഞിരുന്നും, വരക്കുന്ന കുരുന്നുകള്‍ നിറങ്ങളുടെ ലോകത്ത് രചനകള്‍ തീര്‍ത്തു. ബാലുശ്ശേരിയിലെ സൗഹൃദ കൂട്ടായ്മയായ കലാസഭയുടെ ആഭിമുഖ്യത്തിലാണ് കുട്ടികള്‍ക്കായി ജില്ലാതലചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി കലാസഭയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായൊരു ജില്ലാതല മത്സരം സംഘടിപ്പിച്ച് വരുന്നത്. കുട്ടികളിലെ ചിത്രരചനാ വൈഭവം വളര്‍ത്തിയെടുക്കുന്നതോടൊപ്പം മികവുറ്റ കലാപ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ഇത്തരം മത്സരത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കണ്‍വീനര്‍ കെ ടി ബാലന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

മൂന്നു മുതല്‍ അഞ്ചുവരെയും ആറു മുതല്‍ എട്ടുവരെയും 9 മുതല്‍ 12 വരെയും ക്ലാസുകളിലെ കുട്ടികളെ മൂന്നു ബാച്ചുകളാക്കി തിരിച്ചാണ് മല്‍സരം സംഘടിപ്പിച്ചത്. ബാലുശ്ശേരി ഗ്രീന്‍മറീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചിത്രകാരന്‍ സി. കെ മഹേഷ് ചിത്രരചന ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍നിന്നായി 100ലധികം വിദ്യാര്‍ത്ഥികളാണ് മത്സരത്തിന്റെ ഭാഗമായത്. തിരഞ്ഞെടുക്കപ്പെട്ട വിജയികള്‍ക്കായി സര്‍ട്ടിഫിക്കറ്റും പ്രത്യേക പ്രോത്സാഹനസമ്മാനങ്ങളും വിതരണം ചെയ്തു. കെ.ടി. ബാലന്‍, ഇ പ്രേമരാജന്‍, ഇ.കെ ഗിരിധരന്‍, പ്രസന്ന, ശരീഫ് ആഷിയാന എന്നിവര്‍ ചിത്രരചന മത്സരത്തിന് നേതൃത്വംനല്‍കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *