അത്തോളി: ചരിത്രത്തിലാദ്യമായാണ് വിപുലമായ രീതിയില്‍ സമ്പൂര്‍ണ്ണ മുസ്ലിം ലീഗ് സമ്മേളനം അത്തോളിയില്‍ സംഘടിപ്പിക്കുന്നു. അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്പൂര്‍ണ സമ്മേളനത്തിന് മെഡിക്കല്‍ ക്യാമ്പോടെയാണ് തുടക്കമായത്. വിവിധ ശാഖകളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സൗജന്യ കിഡ്നി രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പോട് കൂടിയാണ് ആരംഭിക്കുന്നത്. വിവിധ സെഷനുകളിലായി പി.ടി.എച്ച് ഓഫീസ് ഓഫീസ് ഉദ്ഘാടനം, ഹോം കെയര്‍ വാഹന സമര്‍പ്പണം, സ്നേഹ സദസ്, വനിത സമ്മേളനം, വിദ്യാര്‍ത്ഥി, യുവജന, കര്‍ഷക, ദലിത്, സംഗമങ്ങള്‍, തൊഴിലാളി കൂട്ടായ്മ, പ്രവാസി സമ്മേളനം തുടങ്ങിയവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ‘കരുതലാണ് കാവല്‍’ കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സഹകരണത്തോടെ അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് റിലീഫ് സെല്‍ നടത്തിയ സൗജന്യ കിഡ്നി രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും ഡോ.സി.കെ. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു.
കരിമ്പാത്ത് ഹുസൈന്‍ നഗറില്‍ നടന്ന പരിപാടിയില്‍ സി.കെ. അബ്ദുറഹിമാന്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് മുഖ്യാതിഥിയായി. സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി എം.വി. സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഒ. ഹുസൈന്‍ പദ്ധതി വിശദീകരിച്ചു. സി.കെ. മുഹമ്മദ് ഖിറാഅത്ത് നടത്തി. ഹുസൈന്‍ ചെറുതുരുത്തി ക്ലാസെടുത്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ എ. എം. സരിത, സി.എച്ച് സെന്റര്‍ സെക്രട്ടറി ബപ്പന്‍കുട്ടി നടുവണ്ണൂര്‍, കെ.എം. അസീസ്, വി.പി. ഷാനവാസ് എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി 11ന് നടക്കുന്ന ബഹുജനറാലിയും പൊതുസമ്മേളനത്തോടും കൂടി സമ്പൂര്‍ണ സമ്മേളനംസമാപിക്കും.


