Kozhikode Vision

റോഡിന് വശം ചേര്‍ന്ന് ഒന്നര അടി താഴ്ച, താമരശ്ശേരി ദേശീയപാതയിലെ കിടങ്ങില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

റോഡിന് വശം ചേര്‍ന്ന് ഒന്നര അടി താഴ്ച, താമരശ്ശേരി ദേശീയപാതയിലെ കിടങ്ങില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങല്‍ റോഡില്‍ കിടങ്ങില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. പുല്ലാഞ്ഞിമേട് ഫിഷര്‍ ഫാക്ടറിക്ക് മുന്‍വശത്തായുള്ള റോഡിനോട് ചേര്‍ന്നുള്ള കിടങ്ങില്‍ വീണാണ് അപകടം. ഫറോക്ക് സ്വദേശി ശ്രീഷ്നവ്, കാക്കൂര്‍ സ്വദേശി അഭിരാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11-30 ഓടെയായിരുന്നു അപകടം. കുടകില്‍ നിന്നും വിനോദയാത്രകഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.

റോഡിന് വശം ചേര്‍ന്ന് വരുന്നതിനിടെ അബന്ധത്തില്‍ ഒന്നരയടി താഴ്ചയുള്ള കിടങ്ങിലേക്ക് ബൈക്ക് മറിയുകയായിരുന്നു. അപകടകരമായി നിലകൊള്ളുന്ന കിടങ്ങ് ഇരുചക്രവാഹനങ്ങള്‍ക്ക് വലിയ ഭീഷണിയാവുകയാണ്. എതിരെയോ, മറികടന്നോ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ കിടങ്ങില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാര്‍പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *