ബാലുശ്ശേരി: കേരള സ്റ്റേറ്റ് ടീച്ചേര്‍സ് സെന്റര്‍ കോഴിക്കോട് റവന്യു ജില്ലസമ്മേളനം ബാലുശ്ശേരി എന്‍.പി. ബാലന്‍ മാസ്റ്റര്‍ നഗറില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ്റ് പി. കൃഷ്ണകുമാര്‍ പതാക ഉയര്‍ത്തയതോടെയാണ് തുടക്കമായത്. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ലാ കൌണ്‍സില്‍ യോഗം ജില്ലാ പ്രസിഡന്റ് പി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ ജോലി ഏറ്റവും പവിത്രത ഉള്ളതാണെന്നും ഇതാണ് ഭാരതീയ സങ്കല്പ എന്നു അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് പി. കൃഷ്ണകുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമ്മേളനം കെഎസ്ടിസി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പിന്‍സ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടന്നു. ബി.ടി. സുധീഷ് കുമാര്‍, കെ. രാഗേഷ്, കെ.സര്‍ജാസ്, എന്‍. രാജേഷ് എന്നിവര്‍സംസാരിച്ചു.


