ബാലുശ്ശേരി: വിളഞ്ഞ നെല്ല് കൊയ്‌തെടുക്കാന്‍ ആളെ കിട്ടാനില്ല, ഇതര സംസ്ഥാന കൊയ്തുകാര്‍ അമിത കൂലി ഈടാക്കുന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടിലാവുകയും ചെയ്യുന്ന അവസ്ഥ. കോട്ട നടവയലില്‍ കൃഷിയിറക്കിയ ചെറുകിട കര്‍ഷകരാണ് ഇപ്പോള്‍ ഏറേ പ്രയാസപ്പെടുന്നത്. പാകമായ നെല്ല് കൊയ്‌തെടുക്കാന്‍ ആളെ കിട്ടാത്തതിനാല്‍ വയലില്‍ കിടന്ന് മുളച്ചു തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ നെല്‍കൃഷിയുളള കര്‍ഷകര്‍ യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്തുന്നുണ്ടെങ്കിലും സാധാരണ കര്‍ഷകരാണ് പ്രയാസപ്പെടുന്നത് കൊയ്ത്ത് തൊഴിലാളികള്‍ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതാണ് വിനയാകുന്നത്.
അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഏതാനും പേര്‍ കഴിഞ്ഞ ദിവസം കൊയ്ത്തു നടത്തിയിരുന്നു അമിത കൂലി ഈടാക്കിയതിനാല്‍ കര്‍ഷകര്‍ക്ക് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്, അതുകൊണ്ടു തന്നെ ചെറുകിട കര്‍ഷകരുടെ നെല്‍കൃഷി വയലില്‍ കിടന്ന് നശിക്കുകയാണ് കഴിഞ്ഞ കാലങ്ങളില്‍ 750 രൂപ നല്‍കിയാല്‍ കൊഴുത്തിന് ആളെ കിട്ടുമായിരുന്നു എന്നാല്‍ ഇന്ന് ആയിരം രൂപ വരെ ഒരു ദിവസത്തേക്ക് കൊടുക്കേണ്ട സ്ഥിതിയാണ് കൃഷിയില്‍നിന്നുള്ള നെല്ലില്‍ നിന്നും അക്രമം മാത്രം വരുമാനം കിട്ടുന്നുമില്ല എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്സാധാരണകര്‍ഷകര്‍.


