പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക, ആരോഗ്യ. സംരഭകത്വ. ഭവന നിര്‍മാണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതിയോഗത്തില്‍ വൈസ് പ്രസിഡണ്ട് പി. പ്രസന്നയാണ് ബജറ്റ് അവതരിപ്പിച്ചത് 7,54,42,374 രൂപയുടെ വരവും. 7,09,13,648 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്.
കഴിഞ്ഞ് സാമ്പത്തിക വര്‍ഷത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചതായും അവര്‍ വ്യക്തമാക്കി. ബജറ്റ് അവതരണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്. ബ്ലോക്ക് ഡിവിഷന്‍ മെംബര്‍മാര്‍. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍. ജീവനക്കാര്‍ ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


