Kozhikode Vision

ഫ്രറ്റേണിറ്റി മൂവ്മെന്റ്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഗ്നിറ്റി കോണ്‍ഫറന്‍സ് ഫെബ്രുവരി 04 ഞായര്‍ കോഴിക്കോട് സംഘടിപ്പിക്കും

ഫ്രറ്റേണിറ്റി മൂവ്മെന്റ്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഗ്നിറ്റി കോണ്‍ഫറന്‍സ് ഫെബ്രുവരി 04 ഞായര്‍ കോഴിക്കോട് സംഘടിപ്പിക്കും

കോഴിക്കോട്: ആത്മാഭിമാനത്തോടെയുള്ള ജീവിതം ഇന്ത്യയിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സാധ്യമാകുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡിഗ്നിറ്റി കോണ്‍ഫറന്‍സ് ഫെബ്രുവരി 04 ഞായര്‍ കോഴിക്കോട്, ഫറോക്കില്‍ നടക്കും. ഗുജറാത്ത് വംശഹത്യക്ക് പിന്നില്‍ നരേന്ദ്ര മോദിയാണെന്ന സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ ഹിന്ദുത്വ ഭരണകൂടം ജയിലഴിക്കുള്ളിലാക്കിയ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടാണ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയെന്ന് ഭാരാവഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. വ്യത്യസ്തതമായ ആത്മീയ-സാംസ്‌കാരിക ധാരകളിലൂടെ രൂപപ്പെട്ട സമുദായങ്ങള്‍ക്കിടയിലെ സാഹോദര്യം എന്ന മണ്ഡല്‍ മൂവ്മെന്റ് മുന്നോട്ട് വെച്ച ആശയത്തെ വീണ്ടെടുത്ത് കൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്ന കാലഘട്ടത്തിന്റെ ആവശ്യത്തെ മുന്‍നിര്‍ത്തിക്കൂടിയാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരാവഹികള്‍ പറഞ്ഞു.

രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥി-യുവജനങ്ങള്‍ അണിനിരക്കുന്ന കോണ്‍ഫറന്‍സില്‍ ശ്വേതാ ഭട്ട്, ഉമര്‍ ഖാലിദിന്റെ കുടുംബം, വിനായകന്റെ കുടുംബം, ആസിം ഖാന്‍, റസാഖ് പാലേരി, എസ്. ഇര്‍ഷാദ്, അരുണ്‍ രാജ്, ലീലാ സന്തോഷ്, കണ്ണന്‍ സിദ്ധാര്‍ത്ഥ്, ഹര്‍ഷദ്, അന്‍സാര്‍ അബൂബക്കര്‍, ഷംസീര്‍ ഇബ്റാഹീം തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിന്‍. ഡിഗ്നിറ്റി കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ ആദില്‍ അബ്ദുദുല്‍ റഹീം, ഡോ. സഫീര്‍ എ.കെ, മുനീബ്എലങ്കമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *