താമരശ്ശേരി: താമരശ്ശേരി പൂനൂര്‍ അങ്ങാടിയില്‍ മസ്ജിദിനോട് ചേര്‍ന്ന ഭാഗത്ത് വിവിധ സ്ഥാപനങ്ങളും, വ്യക്തികളും വ്യാപകമായി സര്‍ക്കാര്‍ ഭൂമി കയ്യേറ്റം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി താലൂക്ക് സര്‍വേയര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും, ജില്ലാ കലക്ടര്‍ക്ക് സ്‌കെച്ച് സഹിതം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി കൊയിലാണ്ടി പി. ഡബ്ലുഡി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിക്കാന്‍ ബാലുശ്ശേരി പിഡബ്ല്യുഡി അസി.എഞ്ചിനിയറെ ചുമതലപ്പെടുത്തി. അങ്ങാടിയിലെ പള്ളി ഒഴികെയുള്ള ഭാഗങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്.
എന്നാല്‍ കെട്ടിടങ്ങള്‍ക്ക് മുന്‍വശങ്ങളിലെ ഷീറ്റുകള്‍ മാത്രം നീക്കുകയും, കയ്യേറിയ കെട്ടിട ഭാഗം അതേപോലെ നിലനിര്‍ത്തിയ ശേഷം കയ്യേറ്റം ഒഴിപ്പിച്ചു എന്ന റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി എന്നാണ് മോട്ടാര്‍ തൊഴിലാളികള്‍ മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് മന്ത്രിക്കും, വിജ്ലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. അതേ സമയം വിവരാവകാശ നിയമപ്രകാരം ശേഖരിച്ച പരാതി സാധുകരിക്കുന്ന രേഖകളുടെ പകര്‍പ്പും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്


