മുക്കം: ഇരുവഴിഞ്ഞി പുഴയുടെയും ചെറുപുഴയുടെയും സംഗമഭൂമിയായ മുക്കം കടവ് പാലത്തിന് സമീപം കാരശ്ശേരി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച എസ് കെ സ്മൃതി കേന്ദ്രത്തിനോട് ചേര്‍ന്നുള്ള മുളം ചോലയിലാണ് പൊതുജനങ്ങള്‍ക്കായി ഏറുമാടം നിര്‍മ്മിച്ചത്. ബഹുസ്വരം സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഏറുമാടം നിര്‍മ്മിച്ചത്. പഴയകാലത്ത് കര്‍ഷകര്‍ വന്യജീവി അക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാനും കൃഷി നശിപ്പിക്കാന്‍ എത്തുന്ന വന്യജീവികളെ ആട്ടി ഓടിക്കാനും എല്ലാം സുരക്ഷിതമായി നില്‍ക്കാനായി നിര്‍മ്മിച്ചിരുന്ന ഏറുമാടത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക, ഇരു പുഴകളുടെയും തീരത്തായി സ്ഥിതി ചെയ്യുന്നതും പ്രകൃതിയാല്‍ മനോഹരമായതുമായ മുളച്ചോലയില്‍ നിത്യേന എത്തുന്ന നിരവധി ആളുകള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടിയുമാണ് ഏറുമാടം നിര്‍മ്മിച്ചത്.


