മുക്കം: എടവണ്ണപ്പാറ വെളുമ്പിലാം കുഴിതടായില്‍ പ്രദേശത്ത് വര്‍ഷങ്ങളായി ഉപയോഗിക്കാത്ത നിലയില്‍ നിര്‍ത്തിയിട്ട ബസാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെയാണ് നിര്‍ത്തിയിട്ട ബസില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. സമീപത്തെ വീട്ടില്‍ ജോലി ചെയ്യുന്ന ആളാണ് ബസില്‍ നിന്നും തീ ഉയരുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ വാഴക്കാട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തുകയായിരുന്നു. വിവരം അറിഞ്ഞ ഉടനെ മുക്കം ഫയര്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേ സമയം ബസിന്റെ ഉടമയെ സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. കോവിഡ് കാല സമയത്താണ് ഈ പ്രദേശത്ത് ബസ് നിര്‍ത്തിയിട്ടത്. വര്‍ഷങ്ങളായി നിര്‍ത്തിയിട്ടതിനാല്‍ ബസ്സ് തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്. ഒഴിഞ്ഞ പ്രദേശമായതിനാല്‍ സമീപത്ത് മറ്റുവാഹനങ്ങള്‍ ഒന്നും ഇല്ലാത്തത് വലിയ അപകടം ഒഴിവാക്കി.


