താമരശ്ശേരി: താമരശ്ശേരി ഗവ.ഹൈസ്‌കൂള്‍ വിഎച്ച്എസ്ഇ പ്ലസ് വണ്‍് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷുഹൈബിനാണ് വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ ഗുരുതരപരിക്കേറ്റത്. എല്ലുകള്‍ക്ക് ക്ഷതമേറ്റ ഷുഹൈബ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങവേയാണ് ഷുഹൈബിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ തഞ്ഞ് നിര്‍ത്തി മര്‍ദിച്ചത്.
വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് വിവരം. മര്‍ദനത്തില്‍ കുട്ടിയുടെ തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. യൂണിഫോമിന്റെ മുഴുവന്‍ ബട്ടനും ഇടണമെന്ന് ആവശ്യപ്പെട്ടാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്ന് ഷുഹൈബ് പറയുന്നു. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെ കുറിച്ച് മുമ്പും പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ സ്‌കൂള്‍ അധികൃതരുടെയും മറ്റും മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പായതായണ്വിവരം.


