മേപ്പയ്യൂര്‍: ജാതിമത വര്‍ഗീയ ചിന്താഗതികളില്‍ നിന്നും അതീതമായ ശരിയായ ചിന്ത കുട്ടികള്‍ക്ക് നല്‍കി അവരെ ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്ന് കെ. മുരളീധരന്‍ എം.പി. അഭിപ്രായപ്പെട്ടു. മേപ്പയൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കോളേജ് ഫൈന്‍ ആര്‍ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരനും വിമര്‍ശകനുമായ പ്രൊഫ: എം.എന്‍. കാരശ്ശേരി ഫൈന്‍ ആര്‍ട്സ് സെക്രട്ടറി അശ്വതി ആര്‍. സത്യന് ലോഗോ കൈമാറിക്കൊണ്ട് നിര്‍വഹിച്ചു.
രാഷ്ട്രീയത്തിന്റെ പേരിലും മതത്തിന്റെ പേരിലും ഭാഷയുടെ പേരിലും ദേശത്തിന്റെ പേരിലും നടത്തുന്ന വിവേചനങ്ങള്‍ക്കെതിരെ സമാധാനത്തിന്റെയും, സൗഹാര്‍ദ്ദത്തിന്റെയും, സ്നേഹത്തിന്റെയും പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന കലയാണ് അധ്യാപനമെന്ന് പ്രമുഖ സാഹിത്യകാരനും വിമര്‍ശകനുമായ പ്രൊഫ: എം.എന്‍. കാരശ്ശേരി അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍ വി.പി. മുഖ്യാതിഥിയായി. സലഫിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ: ദിനേശന്‍ ഇ. യൂണിയന്‍ ചെയര്‍മാന്‍ നദീം ടി.ടി.കെ, കണ്ടോത്ത് അബൂബക്കര്‍ ഹാജി, സലഫിയ അസോസിയേഷന്‍ സെക്രട്ടറി എ.പി. അസീസ്, അസോസിയേഷന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അഡ്വ: പി. കുഞ്ഞിമൊയ്തീന്‍, എന്നിവര്‍സംസാരിച്ചു.


