ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പൗരസമിതിയുടെ ട്രാഫിക് വളണ്ടിയര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ ചുരുളന്‍വള്ളം തുഴച്ചിലില്‍ വിജയികളായ ടീം അംഗങ്ങള്‍ക്കുള്ള ഡിടിപിസിയുടെ സര്‍ട്ടിഫിക്കറ്റ്, ആംബുലന്‍സിലെ ഐഡി കാര്‍ഡ് ലഭിക്കാത്ത ഡ്രൈവര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ വിതരണമാണ് ജല്ലിഫിഷില്‍ വെച്ച് നടന്നത്. പരിപാടിയുടെ ഉദ്ഘാടനം ഫറോക്ക് ജോയന്റ് ആര്‍ടിഒ വി.പി. സക്കിര്‍ നിര്‍വ്വഹിച്ചു.
ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ ടാന്‍ഡിംഗ് പെന്‍കാക് സിലാത്ത മത്സരത്തില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ ആതിരയേയും, ചെറുവണ്ണൂര്‍ ക്ഷേത്രക്കുളത്തില്‍ അപകടത്തില്‍പ്പെട്ട കുട്ടിയുടെ ജീവന്‍ രക്ഷിച്ച പൗരസമിതിയുടെ ജനകീയ ദുരന്ത നിവാരണ സേന അംഗമായ സി. ഉമേഷിനേയും ചടങ്ങില്‍ ആദരിച്ചു. കൂടാതെ പൗരസമിതിയുടെ തുഴച്ചില്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയ പ്രസാദ് തൂമ്പാനി, നജീബ് എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ചു. ചെറുവണ്ണൂര്‍ പൗരസമിതി പ്രസിഡണ്ട് കെ. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. എ.എം.വി, എം. ഗോപാലകൃഷ്ണന്‍, ഗിരിഷ് മേലേടത്ത്, സി.കെ. അരവിന്ദന്‍, ഇ. അബ്ദുള്‍ സമദ്, ടി. അസ്‌കര്‍ ബാബു, കെ.ആര്‍.എസ്. മുഹമ്മദ് കുട്ടി എന്നിവര്‍സംസാരിച്ചു.


