കാട്ടിലപ്പീടിക: കണ്ണൂര്‍ ദേശീയപാതയില്‍ കാട്ടിലെപ്പീടികയില്‍ അപകടം. കാറ് ടാങ്കര്‍ ലോറിയിലും പിന്നീട് ബസിലും ഇടിച്ച് രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് കാട്ടിലെപ്പീടികയില്‍ അപകടം നടന്നത്. കാര്‍ സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരേ വന്ന ടാങ്കര്‍ ലോറിയിലിടിച്ച് നിയന്ത്രണം വിട്ട് പിറകെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആസുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേ സമയം അപകടത്തെ തുടര്‍ന്ന് കോഴിക്കോട് കണ്ണൂര്‍ ദേശീയപാതയില്‍ എറെ നേരം ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്ത് എത്തുകയും ഗതാഗതം പുനസ്ഥാപിക്കുകയുംചെയ്തു.


