കോഴിക്കോട്: ”ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന” എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് കെഎഎസ്എസ്ഇഎ, സിഐടിയുവിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ണ്ഡ്യ റാലി നടത്തി. കോഴിക്കോട് മുതലക്കുളത്തും നിന്നും ആരംഭിച്ച റാലി മിഠായിത്തെരുവില്‍ എസ്.കെ. പൊറ്റക്കാട് പ്രതിമയ്ക്ക് സമീപം സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ ജനറല്‍ സെക്രട്ടറി സുധീഷ് .പി ഉദ്ഘാടനം ചെയ്തു.
റെയില്‍വേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ നടത്തിയ ഐക്യദാര്‍ഢ്യറാലിക്ക് പ്രബിഷ്, അരുണ്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ നസ്റുദ്ദീന്‍, ശികേഷ്, സത്യജിത്ത്, നിധിന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.


