Kozhikode Vision

ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനെതിരെ സെറ്റ്കോ ജനുവരി 24ന് പണിമുടക്കുന്നു

ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനെതിരെ സെറ്റ്കോ ജനുവരി 24ന് പണിമുടക്കുന്നു

കോഴിക്കോട്: സംസ്ഥാനത്തെ ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനെതിരെ ജനുവരി 24ന് ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് നടത്താന്‍ ഒരുങ്ങുകയാണ്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, 2019ലെ ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക, വിലക്കയറ്റം തടയുക, ഡി.എ വിഷയത്തില്‍ കോളേജ് അധ്യാപകരോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, സര്‍വ്വകലാശാലകളെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

പണിമുടക്ക് ദിവസം സെക്രട്ടറിയേറ്റിലേക്കും വിവിധ ജില്ലാ കലക്ട്രേറ്റുകളിലേക്കും ജീവനക്കാരുടെ മാര്‍ച്ചും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പതിനൊന്നാം ശമ്പളപരിഷ്‌കരണം 2019ല്‍ നടത്തിയതിനു ശേഷം അതിന്റെ ഒരാനുകൂല്യവും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. 2024 ജനുവരി യോടെ 21% ക്ഷാമബത്ത കുടിശ്ശിക ആയിരിക്കുകയാണ്. ഇതു നല്‍കണമെന്ന് നിരന്തരം ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല. ഡി.എ നല്‍കാത്തതിനെ ചോദ്യം ചെയ്തത് സെറ്റ്കോ സംഘടന കള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയിട്ടുള്ള കേസില്‍ ഡി.എ നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള അഫിഡവിറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേ ധാര്‍ഹമാണെന്ന ആരോപണവും ഉയരുന്നു. വാര്‍ത്ത സമ്മളനത്തില്‍ സെറ്റ്കോ സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ കെ.ടി അബ്ദുല്‍ ലത്തീഫ, സെറ്റ്കോ സംസ്ഥാന കമ്മിറ്റിജനറല്‍ കണ്‍വീനര്‍ പി.കെ അസീസ്, പി.കെ.എം ഷഹീദ്, ഹനീഫ പാനായി , ഉമര്‍ ചെറൂപ്പ തുടങ്ങിയവര്‍പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *