Kozhikode Vision

താമരശ്ശേരിയിലും പെരുവയലിലും വാഹനാപകടം

താമരശ്ശേരിയിലും പെരുവയലിലും വാഹനാപകടം

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പെരുവയല്‍ കല്ലേരിക്ക് സമീപം കൊണാറമ്പില്‍ ഗുഡ്സ് ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ സ്‌കൂട്ടര്‍ യാത്രികന്‍ പെരുവഴിക്കടവ് പുലിയപ്പിലാക്കല്‍ ജിഷ്ണുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. റോഡിലേക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് കോഴിക്കോട്ടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

കല്ലേരി – ചെറുകുളത്തൂര്‍ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ജിഷ്ണുവിന്റെ സ്‌കൂട്ടറില്‍ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. താമരശ്ശേരിയിലെ കാര്‍വര്‍ക്ക് ഷോറൂമിലെ പെയ്ന്റിംഗ് ജീവനക്കാരനായിരുന്നു ജിഷ്ണു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് സൂചന. അതേസമയം താമരശ്ശേരി ചുങ്കം ഇരുമ്പിന്‍ ചീടന്‍ കുന്നില്‍ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് യുവാവ് പരിക്ക്. വെള്ളിയാഴ്ച രാവിലെ 9-45 ഓടെയാണ് അപകടം നടന്നത്. സംഭവത്തില്‍ താമരശ്ശേരി സ്വദേശി രഞ്ജിത്താണ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത്. ഒപ്പം സഞ്ചരിച്ചിരുന്ന യുവാവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇറക്കം ഇറങ്ങുന്നതിനിടെ സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. തലയ്ക്ക് സാരമായി പരിക്കേറ്റ രഞ്ജിതിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *