Kozhikode Vision

ആധുനിക രീതിയില്‍ നവീകരണം; റോഡ് ഉദ്ഘാടനവും പാലം പ്രവര്‍ത്തി ഉദ്ഘാടനവും 15 ന്

ആധുനിക രീതിയില്‍ നവീകരണം; റോഡ് ഉദ്ഘാടനവും പാലം പ്രവര്‍ത്തി ഉദ്ഘാടനവും 15 ന്

തിരുവമ്പാടി: 5.5കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് താഴെ തിരുവമ്പാടി – മണ്ടാംക്കടവ് റോഡ് നിര്‍മ്മിച്ചത്. ഈ റോഡിന്റെ ഉദ്ഘാടനവും അഞ്ചു കോടി രൂപ ചിലവഴിച്ച് കാരശ്ശേരി പഞ്ചായത്തിലെ കാരമൂല – വല്ലത്തായിപാറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനവും ജനുവരി 15ാം തിയ്യതി നടക്കും. കാരമൂല അങ്ങാടിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. പുതുതായി നവീകരിച്ച റോഡും പുതുതായി നിര്‍മ്മിക്കുന്ന പാലവും കാരശ്ശേരി തിരുവമ്പാടി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദം ആകുമെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് പറഞ്ഞു.

കാരമൂല – വല്ലത്തായിപാറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നേരത്തെ ഉണ്ടായിരുന്ന വെന്റ് പൈപ്പ് പാലത്തില്‍ ചെറിയൊരു മഴപെയ്താല്‍ പോലും വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് വെന്റ് പാലത്തിന് പകരം പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ തൂണുകളുടെ പ്രവര്‍ത്തിയും അപ്പ്രോച്ച് റോഡിന്റെ പ്രവര്‍ത്തിയും നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആണ് താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡിന്റെ പ്രവര്‍ത്തി നടത്തിയതും ഇനി കാരമൂല – വല്ലത്തായി പാറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവര്‍ത്തിനടത്തുന്നതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *