കോഴിക്കോട്: 2018ല്‍ രൂപംകൊണ്ട സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റി ഇന്ന് കിടപ്പു രോഗികള്‍ക്ക് വീടുകളില്‍ പോയി പരിചരണം നല്‍കുന്ന ജില്ലയിലെ ഏറ്റവും വലിയ സാന്ത്വന പരിചരണ സന്നദ്ധ സംഘടനയാണ്. ജില്ലയിലെ പകുതിയിലധികം കിടപ്പുരോഗികളെ സുരക്ഷയുടെ വളണ്ടിയര്‍മാര്‍ പരിചരിക്കുന്നുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനില്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള പരിശീലനം ലഭിച്ച 2800 വളണ്ടിയര്‍മാരാണ് ഗൃഹ പരിചരണം നിര്‍വഹിക്കുന്നത്. ഏകദിന പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ 2000 വളണ്ടിയര്‍മാരും ഇതിനു പുറമെ ഈ രംഗത്തുണ്ട്. ജില്ലയെ സമ്പൂര്‍ണ്ണ കിടപ്പുരോഗി പരിചരണ ജില്ലയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സുരക്ഷ. കിടപ്പുരോഗി പരിചരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി യു എല്‍ സി സിന്റെ 100-ാംവാര്‍ഷിക ഉപഹാരമായി യു.എല്‍ ടെക്‌നോളജി സൊല്യൂഷന്‍ തയ്യാറാക്കിയ സൗജന്യ സോഫ്റ്റ്വെയര്‍ സംഗമത്തില്‍ കൈമാറും. യു എല്‍ സി സി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം.കെ. ജയരാജില്‍ നിന്നും ഉപദേശക സമിതി ചെയര്‍മാന്‍ പി. മോഹനന്‍ മാസ്റ്റര്‍ സോഫ്റ്റ് വെയര്‍ ഏറ്റുവാങ്ങും.


