കോഴിക്കോട്: കേരള സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഇഎസ്ഐ ഡോക്ടര്‍മാരുടെ ഏക സംഘടന ആയ കേരള ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ 33 ാം വാര്‍ഷിക പൊതു സമ്മേളനവും കുടുംബ സംഗമവും 2024 ജനുവരി മാസം 13, 14 തീയതികളില്‍ കോഴിക്കോട് വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സ്പോര്‍ട്സ് മീറ്റ്, കലാവിരുന്ന്, തുടര്‍ വിദ്യാഭ്യാസ ക്ലാസുകള്‍, പൊതു സമ്മേളനം, ജനറല്‍ ബോഡിമീറ്റിംഗ് എന്നിവയാണ് നടക്കുക.
സമ്മേളനത്തിന്റെ ഭാഗമായി വേദിയില്‍ മാധ്യമ അവാര്‍ഡുകളുടെ പ്രഖ്യാപനവും ഉണ്ടാവും. കൂടാതെ പതിനാലാം തിയ്യതി കോഴിക്കോട് ബീച്ച് റോഡില്‍ വച്ച് മയക്ക്മരുന്നിനും ലഹരിക്കുമെതിരെ എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് മിനി മാരത്തോണും സംഘടിപ്പിക്കും. മുന്‍ ഇന്ത്യന്‍ കായിക താരവും ദേശീയ ചാമ്പ്യനും ചെങ്ങന്നൂര്‍ ഇഎസ്ഐ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസറുമായ ഡോ. ഷേര്‍ലി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം വിദ്യാഭ്യാസ തൊഴില്‍ വകുപ്പുമന്ത്രി ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ബീനഫിലിപ്പ് ജേര്‍ണല്‍ പ്രകാശനം നിര്‍വഹിക്കും. സമ്മേളനത്തില്‍ ഐഎംഎ സംസ്ഥാന സെക്രട്ടറി, കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ്, കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ്, ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, റീജിയണല്‍ ഡയറക്ടര്‍മാര്‍ എന്നിവരുംപങ്കെടുക്കും.


