Kozhikode Vision

അത്തോളി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടീമിനുള്ള ജേഴ്സി വിതരണവും ആദരവും, പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ് ഉദ്ഘാടനം ചെയ്തു

അത്തോളി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടീമിനുള്ള ജേഴ്സി വിതരണവും ആദരവും, പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ് ഉദ്ഘാടനം ചെയ്തു

അത്തോളി: അത്തോളിയിലെ ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം ബാലവേദി ഫുട്ബോള്‍ ടീമായ ഏദെന്‍സ് ഫുട്ബോള്‍ ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ജേഴ്സി വിതരണവും ആദരവും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. റിജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പോലുള്ളവ നന്മയിലേക്ക് പ്രോത്സാഹിപ്പിക്കുമ്പോള്‍ യുവാക്കള്‍ തെറ്റിലേക്കുള്ള വഴി കണ്ടെത്താതെ ശരിയിലേക്കുള്ള വഴിയാണ് കണ്ടെത്തേണ്ടതെന്നും മയക്കുമരുന്നുകള്‍ പോലുള്ളവ വ്യാപകമാകുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അതില്‍ കണ്ണികളാകാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ സ്പോര്‍ട്സ് രംഗത്തേക്ക് പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥശാല പ്രവര്‍ത്തനം വളരെ അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രന്ഥാലയം പ്രസിഡന്റ് വി.എം ഷാജി അധ്യക്ഷനായി. ചടങ്ങില്‍ മാധ്യമ രംഗത്തെ സംഭാവന മുന്‍ നിര്‍ത്തി ചന്ദ്രിക അത്തോളി ലേഖകന്‍ ബഷീര്‍ കൂനോളിക്ക് ഗ്രന്ഥാലയത്തിന്റെ സ്നേഹാദരം സി.കെ. റിജേഷ് സമര്‍പ്പിച്ചു. കെ.എം. രവീന്ദ്രന്‍, എ.കെ. സുഭാഷ്, വനിത വേദി സെക്രട്ടറി സി.എം. ബിന്‍സി, ബാലവേദി പ്രസിഡന്റ് വി.എം. അഭിനവ്, ഗ്രന്ഥാലയം സെക്രട്ടറി പി.എം. ഷിബി തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *