കോഴിക്കോട്: കൊല്ലം ജില്ലയില്‍ നടക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണം. 800 ല്‍ അധികം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇത്രയും പേര്‍ക്ക് അനുമതി നല്‍കാന്‍ ആവില്ല എന്നതിനാല്‍ പിആര്‍ഡി ലിസ്റ്റിലുള്ള 46 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായിരിക്കും അനുമതി ഉണ്ടാകുകയെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
കലോത്സവ കമ്മറ്റി അനുവദിക്കുന്ന പാസ് മുഖേന മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി. മാധ്യമ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുഉള്ള പ്രവേശനം ഉണ്ടാകില്ല. സ്‌കൂള്‍ കലോത്സവം ഹരിത കലോത്സവമായി മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ഹരിത വിളംബര ജാഥയും ക്ലീന്‍ ഡ്രൈവ് പ്രോഗ്രാമും ഉണ്ടായി. പ്രധാന വേദിയായ ആശ്രാമം മൈതാനം വിദ്യാര്‍ഥികള്‍ശുചീകരിച്ചു.
ജനുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനംചെയ്യും. 2008 ശേഷം ഇക്കുറിയാണ് സംസ്ഥാന കലോത്സവം കൊല്ലത്ത് നടക്കുന്നത് അതിനാല്‍ തന്നെ അത് ഗംഭീകമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി. അഞ്ച് ദിവസങ്ങളിലായി ഇരുപത്തിനാല് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സമാപന സമ്മേളനത്തില്‍ മമ്മൂട്ടി വിശിഷ്ടാതിഥിയാകും.


