Kozhikode Vision

കോഴിക്കോട് നഗരത്തിലെ 80 വയസ് കഴിഞ്ഞ പൗര പ്രമുഖരെ ആദരിച്ച് മലബാര്‍ ഗ്രെയിറ്റര്‍ ഇനിഷ്യേറ്റീവ് പുതുവത്സരം ആഘോഷിച്ചു

കോഴിക്കോട് നഗരത്തിലെ 80 വയസ് കഴിഞ്ഞ പൗര പ്രമുഖരെ ആദരിച്ച് മലബാര്‍ ഗ്രെയിറ്റര്‍ ഇനിഷ്യേറ്റീവ് പുതുവത്സരം ആഘോഷിച്ചു

കോഴിക്കോട്: വ്യത്യസ്ഥമായ ആദരവിന് നഗരം ഇന്നലെ സാക്ഷിയായി.നാടിന്റെ വികസനത്തിനും വളര്‍ച്ചക്കും യശസ്സിനും സമഗ്ര സംഭാവന നല്‍കിയ എം ടി വാസുദേവന്‍ നായര്‍ , എം ജി എസ് നാരായണന്‍ ,പി വി ചന്ദ്രന്‍, പി കെ അഹമ്മദ്, ഡോ. കെ മൊയ്തു , ടി കെ പരീക്കുട്ടി ഹാജി എന്നിവരെയാണ് അവരുടെ വീടുകളില്‍ എത്തി ആദരവ് നല്‍കിയത്. ജി എം ഐ യുടെ ആഭിമുഖ്യത്തില്‍ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയത്. മേയര്‍ ഡോ. ബീനാ ഫിലിപ്പും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ മെമൊന്റുയും ഷാളും അണിയിച്ചാണ് ആദരിച്ചത്. ഈ ആദരവിലൂടെ നമ്മള്‍ കോഴിക്കോട്ടുകാര്‍ ആദരിക്കപ്പെട്ടെന്ന് മേയര്‍ പറഞ്ഞു.

പി.വി. ചന്ദ്രന്റെ വീട്ടില്‍ നിന്നായിരുന്നു തുടക്കം. പിന്നാലെ ഡോ.കെ. മൊയതുവിന്റെയും പി.കെ. അഹമ്മദിന്റെയും വീട്ടിലെത്തി. നാലാമതായി എം.ടി യുടെ വീട്ടിലും തുടര്‍ന്ന് പി.കെ. അഹമ്മദിന്റെ വീട്ടില്‍, ടി.കെ. പരീക്കുട്ടി ഹാജിയുടെ വസതിയിലായിരുന്നു സമാപനം. ജിഎംഐ പ്രസിഡന്റ് പി.സി. റഷീദ്, അക്ബര്‍ സാദിഖ്, എ.കെ. നിഷാദ് ജോഹര്‍ ടാംട്ടന്‍, സന്നാഫ് പാലക്കണ്ടി, എ.പി. അമല്‍ മനാസ്, നൗഫല്‍ നടുവിലകം, സുബൈര്‍ കൊളക്കാടന്‍, ഉണ്ണി ഒളകര തുടങ്ങിയവര്‍ സന്നിഹിതരായി. കര്‍മ്മ രംഗത്ത് അടയാളപ്പെടുത്തിയവരെ പുതു തലമുറ ഓര്‍ക്കാന്‍ കൂടിയാണ് ഈ ചടങ്ങെന്ന് ജിഎംഐ പ്രസിഡന്റ് പി.സി. റഷീദ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *