കൂഴക്കോട്: കൂഴക്കോട് ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് കിടപ്പ് രോഗികള്‍ക്കും വയോജനങ്ങളുമായി വിനോദ യാത്ര സംഘടിപ്പിച്ചത്. സിപിഎം ഏരിയ സെക്രട്ടറി ഷൈപു .പി പരിപാടി ഉദ്ഘാടനവും, ഫ്ലാഗ് ഓഫും ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീജ പൂളക്കമണ്ണില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ.ഇ. വേലായുധന്‍ മാസ്റ്റര്‍, ഉണ്ണി ചീങ്കോള്‍, ഷിജി .പി, പ്രീതി വാലത്തില്‍, സുന്ദരന്‍ .വി എന്നിവര്‍ സംസാരിച്ചു.
വനപര്‍വം, താമരശ്ശേരി ചുരം, പൂക്കോട് തടാകം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. വനപര്‍വത്തില്‍ വെച്ച് നടന്ന ആഘോഷപരിപാടികള്‍ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീജ ബിജു ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വിവിധ കലാപരിപാടികളും നടന്നു. ഇത്തരത്തില്‍ ഒരു യാത്ര സംഘടിപ്പിച്ചതിലൂടെ പുത്തന്‍ അനുഭവമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. ഒ.കെ. ജനാര്‍ദ്ദനന്‍, പി. ഭാസ്‌കരന്‍, പ്രകാശന്‍ .പി, അനിത പ്രകാശ്, വി. അശോകന്‍, മഞ്ജു മുരുകന്‍, കെ.എം. രാജന്‍, സതീശന്‍ .കെ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. ബിജു പുതുപ്പാടിയുടെ നേതൃത്വത്തില്‍ നാടന്‍പാട്ടുംഅവതരിപ്പിച്ചു.


