ചെങ്ങോട്ടുകാവ്: ഓബുഡ്സ്മാന്റെ ഉത്തരവ് പ്രകാരമാണ് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ മുറിച്ചുനീക്കിയത്. അയല്‍വാസിയുടെ കുടുബത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിനുളള ഓംബുഡ്സ്മാന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സാദിഖ് ടി.വി സുറുമ എന്നയാളുടെ പറമ്പിലെ ചെമ്പക മരവും കവുങ്ങും മറ്റു ചില മരങ്ങളുടെ ചില്ലകളും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ മുറിച്ചു മാറ്റിയത്.
ഒ.കെ. മമ്മദ് കോയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാനെ സമീപിച്ചത്. തദ്ദേശ വകുപ്പ് ജോയന്റ് ഡയരക്ടറില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മരങ്ങള്‍ മുറിച്ച് നീക്കുന്നതിന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഉദ്യോസ്ഥര്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും വീട്ടുടമസ്ഥന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കൊയിലാണ്ടി പോലീസിന്റെ സഹായത്തോടെയാണ് പഞ്ചായത്ത് അധികൃതര്‍ തൊഴിലാളികള്‍ മുഖേന മരം മുറിച്ചു മാറ്റിയത്. മരം മുറിക്കുന്നതിന് പഞ്ചായത്തിന് വന്ന ചെലവ് ഉടമയില്‍ നിന്ന്തന്നെ ഈടാക്കും.


