കോഴിക്കോട്: കോഴിക്കോട് മലാപറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ അരിക് ഇടിഞ്ഞ് വീണ് ലോറി മറിഞ്ഞു. മലാപറമ്പ് ജംഗ്ഷനു സമീപം പാച്ചാക്കിലാണ് അത് കടന്ന് പോകുകയായിരുന്ന ലോറി റോഡ് ഇടിഞ്ഞ് ഇരുപത് മീറ്ററിലധികം താഴ്ച്ചയിലേക്ക് മറിഞ്ഞത്.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്പരിക്കേറ്റു. ശബ്ദ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും മറ്റ് വാഹനയാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയ പാത നിര്‍മ്മാണത്തിനായി
റോഡരികില്‍ നേരത്തെ ഉണ്ടായിരുന്ന തോട് അടഞ്ഞു പോയതോടെ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍
വെള്ളം കെട്ടി കിടന്നതാണ് അപകട കാരണമായി പ്രദേശവാസികള്‍ പറയുന്നത്.
ലോറി അപകടം കൂടി നടന്നതോടെ പരിസരവാസികളുടെ നേതൃത്ത്വത്തില്‍ റോഡ് നിര്‍മ്മാണം കാരണം ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ കലക്റ്റര്‍ക്ക് പരാതി നല്‍കാന്‍ഒരുങ്ങുകയാണ്.


